കനത്ത മഴയില്‍ ഒറ്റപ്പെട്ട ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ധ്യാനകേന്ദ്രത്തില്‍  മരിച്ചവരുടെ എണ്ണം മൂന്നായി. ഇവിടെ, രാവിലെ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 

തൃശൂര്‍: കനത്ത മഴയില്‍ ഒറ്റപ്പെട്ട ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ധ്യാനകേന്ദ്രത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഇവിടെ, രാവിലെ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 

പ്രദേശത്ത് 1500ഓളം പേര്‍ മൂന്ന് ദിവസമായി വെള്ളം കയറി കുടുങ്ങിക്കിടക്കുകയായിരുന്നു. മരിച്ചവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല. ധ്യാനത്തിന് എത്തിയ പ്രായമായവരടക്കമുള്ളവരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. ദിവസങ്ങളായി മുരിങ്ങൂര്‍ മേല്‍പാലം വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിക്കിടക്കുകയായിരുന്നു. ഇവിടുത്തെ ഭക്ഷണവും മരുന്നുകളുമെല്ലാം കഴിഞ്ഞിരുന്നു.

ചാലക്കുടി, മാള, പൂവത്തുശ്ശേരി പ്രദേശങ്ങളുടെ പല ഭാഗങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടെങ്കിലും കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്. പൂവത്തുശ്ശേരി ഭാഗത്ത് മാത്രം 6000ത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. അതിനാല്‍ ഇവരെ രക്ഷപെടുത്തുന്നതിനാണ് ഇന്ന് മുന്‍ഗണന. ഇതിന് ശേഷമാകും ചാലക്കുടിയിലും നഗരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തുക.