പ്രളയക്കെടുതിയില്‍ ദുരിതത്തിലായവര്‍ക്കായി സഹായ ഹസ്തം നീട്ടിയ താരങ്ങളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. പ്രളയം കെടുതി അറിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 25 ലക്ഷം ദുല്‍ഖര്‍ നല്‍കിയിരുന്നു. ഇതിനിടയിലും പരിഹസിക്കാനെത്തിയവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് ദുല്‍ഖര്‍.

എന്നാല്‍, കേരളത്തില്‍ ഈ സമയം ഉണ്ടാകാനാവാത്തതിന്റെ വിഷമം പങ്കുവെച്ച ദുല്‍ഖര്‍ സല്‍മാനെതിരെ സോഷ്യല്‍ മീഡിയയില്‍ കുറച്ചു പേര്‍ പരിഹാസവുമായും എത്തിയിരുന്നു. 'എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും തന്നാലാവുന്നത് ചെയ്യുമെന്നും, രാജ്യത്തിന് പുറത്താണെന്നും ഈ സമയം കേരളത്തില്‍ ഇല്ലാത്തതില്‍ വിഷമം ഉണ്ടെന്നു'മാണ് ദുല്‍ഖര്‍ കുറിച്ചത്. ഇതിനായിരുന്നു സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയര്‍ന്നത്.
പരിഹാസങ്ങള്‍ക്ക് ദുല്‍ഖറിന്‍റെ മറുപടി ഇങ്ങനെ: 'നാട്ടില്‍ ഇല്ല എന്നതുകൊണ്ട് ഞാന്‍ ഒരു സഹായവും ചെയ്യുന്നില്ലെന്ന് കരുതുന്നവരോട്, എനിക്ക് നിങ്ങളാരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യമില്ല. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്ന ഈ സമയത്തെങ്കിലും നിങ്ങളുടെ വെറുപ്പും നെഗറ്റിവിറ്റിയും മുന്‍വിധികളും മാറ്റിവെയ്ക്കണം. ഇത്തരം കമന്റുകളിടുന്ന പലരെയും ദുരിതാശ്വാസത്തിന്റെ പരിസരത്തെങ്ങും കാണാനെ കഴിയില്ല, അതുകൊണ്ട് മറ്റുള്ളവരെ ആക്രമിക്കുക വഴി നിങ്ങള്‍ അവരേക്കാള്‍ മികച്ചതാകുന്നെന്ന് കരുതരുത്'