ഫോര്‍വേഡ് മെസ്സേജുകള്‍ വ്യക്തമായ ധാരണയില്ലാതെ പങ്കുവയ്ക്കുന്നത് ഉണ്ടാക്കുന്ന പ്രശനങ്ങള്‍ ടൊവിനൊ ഫേസ്ബുക്ക് ലൈവില്‍ പങ്കുവച്ചു.
കേരളം നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയക്കെടുതിയില്‍ ഇനിയും ശ്രദ്ധിക്കേണ്ടവ എന്തെല്ലാമെന്ന നിര്‍ദ്ദേശവുമായി നടന്‍ ടൊവിനൊ തോമസ്. ഫോര്‍വേഡ് മെസ്സേജുകള്‍ വ്യക്തമായ ധാരണയില്ലാതെ പങ്കുവയ്ക്കുന്നത് ഉണ്ടാക്കുന്ന പ്രശനങ്ങള്‍ ടൊവിനൊ ഫേസ്ബുക്ക് ലൈവില്‍ പങ്കുവച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ മാത്രം ഫോര്‍വേഡ് മെസ്സേജുകള്‍ കാരണം ബാക്കിയായത് 10000 പേര്‍ക്കുള്ള ഭക്ഷണമാണ്. ഇനി ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം; ടൊവിനൊ ഓര്‍മ്മിപ്പിച്ചു. വീട്ടിലേക്ക് തിരിച്ചുപോകുന്നവര്‍ ശ്രദ്ധിക്കേണ്ടത്, ആഹാരം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കണമെന്നും ടൊവിനൊ.
