അനായാസം എമര്‍ജന്‍സി ലൈഫ് ജാക്കറ്റ് നിര്‍മ്മിക്കാന്‍ ഈ ദൃശ്യങ്ങള്‍ കാണുക
ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ ഉഴലുകയാണ് കേരളം. പലയിടങ്ങളിലും മഴയ്ക്ക് അല്‍പം ശമനം വന്നിട്ടുണ്ടെങ്കിലും വെള്ളം താഴാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നു. വീടുകളിലും മറ്റുമായി വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് പുറത്തുകടക്കാനാവാത്ത സാഹചര്യം നിലനില്‍ക്കുകയാണ്.
അവശ്യസമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രയോജനപ്പെടുത്താവുന്ന ലളിതമായ ലൈഫ് ജാക്കറ്റുകള്‍ നിര്‍മ്മിക്കാം. കാലിയായ വെള്ളക്കുപ്പികള്‍ ഉപയോഗിച്ചാണ് ഇത്തരം ലൈഫ് ജാക്കറ്റുകള്‍ നിര്‍മ്മിക്കുന്നത്. നെഞ്ചിന് മുന്നിലും പിന്നിലുമായി നാല് വീതം വെള്ളക്കുപ്പികള്‍ വെച്ചുകെട്ടിയുണ്ടാക്കുന്ന ഈ ലൈഫ് ജാക്കറ്റ് നിര്‍മ്മിക്കുന്നത് പരിചയപ്പെടുത്തുകയാണ് ഒരാള്‍.
