മഴ കുറഞ്ഞതിനെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് കുറയുന്നു. ആലുവ, ചാലക്കുടി മേഖലകളില്‍ ജലനിരപ്പ് താഴുന്നു. ചാലക്കുടി പുഴയില്‍ വെള്ളമിറങ്ങിത്തുടങ്ങി.

കൊച്ചി: മഴ കുറഞ്ഞതിനെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് കുറയുന്നു. ആലുവ, ചാലക്കുടി മേഖലകളില്‍ ജലനിരപ്പ് താഴുന്നു. ചാലക്കുടി പുഴയില്‍ വെള്ളമിറങ്ങിത്തുടങ്ങി.

സംസ്ഥാനത്ത് മഴ കുറയുമെന്നാണ് വിവരം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് അനുസരിച്ച് മൂന്ന് ജില്ലകളിൽ മാത്രമാണ് റെഡ് അലർട്ട്.

എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ മാത്രമാണ് റെഡ് അലർട്ട്. ഉച്ചക്ക് 11 ജില്ലകളിലായിരുന്നു റെഡ് അലർട്ട് മുന്നറിയിപ്പ്. ഒഡീഷ-ബംഗാൾ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടെങ്കിലും ഇതുവരെ ശക്തി പ്രാപിചിട്ടില്ല. എന്നാൽ തിങ്കളാഴ്ച (20-ാം തിയതി) രാവിലെ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറയുകയാണ്. 141.3 അടിയാണ് ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതാണ് കാരണം. ഇടുക്കിയിൽ നിന്നും ബാണാസുരസാഗറിൽ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിനറെ അളവ് കുറച്ചു. എന്നാൽ ഷോളയാറിലും ജലനിരപ്പ് പരാമവധി ഉയരത്തിലാണ്. പെരിങ്ങൽകുത്തിൽ മരംവീണ കേടായ ഷട്ടറുകൾ സൈന്യം നന്നാക്കുന്നു.