കേരളത്തിലുടനീളമുള്ള ദുരിതാശ്വാസ ക്യാമ്പും കേരളത്തിനകത്തും പുറത്തുമുള്ള കളക്ഷൻ പോയിന്റും ലൊക്കേഷനും ഫോൺ നമ്പറും ഈ സൈറ്റിൽ ലഭ്യമാണ്‌

ദുരിതം നേരിടുന്നവരെ നേരിട്ടോ അല്ലാതെയോ സഹായിക്കാന്‍ നിരവധി പേരാണ് രംഗത്തെത്തുന്നത്. ക്യാംപുകളില്‍ കഴിയുന്നവര്‍ക്കും ഒറ്റപ്പെട്ടുപോയവകര്‍ക്കും സഹായമെത്തിക്കാന്‍ കളക്ഷന്‍ പോയിന്‍റുകളും ക്യാംപുകളും അന്വേഷിക്കുന്നവരുണ്ട്. അവര്‍ക്ക് തൊട്ടടുത്തുള്ള സെന്‍ററുകള്‍ കണ്ടെത്താന്‍ കേരള ഫ്ലഡ് ഡോട്ട് ഒആര്‍ജി ( keralaflood.org) യുടെ സൈറ്റ് ഉപയോഗപ്പെടുത്താം. 

കേരളത്തിലുടനീളമുള്ള ദുരിതാശ്വാസ ക്യാമ്പും കേരളത്തിനകത്തും പുറത്തുമുള്ള കളക്ഷൻ പോയിന്റും ലൊക്കേഷനും ഫോൺ നമ്പറും ഈ സൈറ്റിൽ ലഭ്യമാണ്‌. വസ്ത്രങ്ങൾ, ഭക്ഷണസാധങ്ങൾ തുടങ്ങിയവ ഈ സ്ഥലങ്ങളിൽ ആവശ്യം മനസ്സിലാക്കി ഏൽപിക്കാം. ആവശ്യം ഇല്ലാത്ത സാധനങ്ങൾ തെറ്റായ സ്ഥലത്തേക്ക്‌ പോകാതിരിക്കാൻ ഈ സൈറ്റ്‌ ഉപകരിക്കും. വൊളന്റിയർമാർ ഇതിന്റെ പിന്നിൽ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.