പ്രളയം നിയന്ത്രണാതീതം. ഇന്ന് മാത്രം മരണം 40. പതിനായിരങ്ങൾ കുടുങ്ങി കിടക്കുന്നു. വീടുകളിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താനാവുന്നില്ല. മൂന്നാര്‍ പൂർണമായും ഒറ്റപ്പെട്ടു
പ്രളയം നിയന്ത്രണാതീതം
പത്തനംതിട്ടയിലും ആലുവയിലും ചാലക്കുടിയിലും വൻ പ്രളയം
പലയിടങ്ങളിലും വെള്ളം രണ്ട് നില കെട്ടിടത്തിന്‍റെ ഉയരത്തിൽ
ദുരിതാശ്വാസ ക്യാന്പുകളിൽ പോലും വെള്ളം കയറി
പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരുന്നു
പെരിയാർ ഇരു തീരങ്ങളിലും 7 കിലോമീറ്റർ കവിഞ്ഞൊഴുകുന്നു
തീരത്തെ 60000 വീടുകളിലെങ്കിലും വെള്ളം കയറിയതായി നിഗമനം
കൊച്ചി കായലിലും ജലനിരപ്പ് ഉയരുന്നു
പതിനായിരങ്ങൾ കുടുങ്ങി കിടക്കുന്നു
പെരിയാർ തീരത്ത് കൂടുതൽ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശം
രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് റൂറൽ എസ്പി
രണ്ട് ദിവസമായിട്ടും രക്ഷാപ്രവർത്തകർക്ക് പലയിടത്തും എത്താൻ പോലുമായില്ല
കൂടുതൽ കേന്ദ്രസേനയും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിന്
ചാലക്കുടി പുഴയുടെ ഇരുകരകളിലും രണ്ട് കിലോമീറ്റർ വരെ വെള്ളം കയറും
ചാലക്കുടി ടൗണിലും മുരിങ്ങൂരിലും വെള്ളം കയറി
ആറന്മുള,ചെങ്ങന്നൂർ,തെക്കേമല,മാലക്കര,ചെറുകോൽ,റാന്നി എന്നിവിടങ്ങളിലും പ്രളയം രൂക്ഷം
വീടുകളിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താനാവുന്നില്ല
ആറന്മുള ആറാട്ടുപുഴയിൽ വൃദ്ധ വീട്ടിനുള്ളിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചു
രക്ഷപ്പെടാനായി രണ്ടാം നിലയിലേക്ക് കയറുന്പോൾ കൽ വഴുതി വീണായിരുന്നു അപകടം
ഇന്ന് മാത്രം മരണം 40
തൃശൂർ കുറാഞ്ചേരിയിൽ മണ്ണിടിഞ്ഞ് വീണ് 14 പേർ മരിച്ചു
പാലക്കാട് നെന്മാറയിൽ മണ്ണിടിച്ചിലിൽ 7 പേർ മരിച്ചു
മലപ്പുറം ഊർക്കാട്ടേരിയിലും മണ്ണിടിഞ്ഞ് വീണ് 7 പേർ മരിച്ചു
കുതിരാനില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു.
റോഡ്, ട്രെയിൻ ഗതാഗതം തടസപ്പെട്ടു
ആലുവ ചാലക്കുടി റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു
തിരുവനന്തപുരത്ത് നിന്നുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി
കൊച്ചി മെട്രോ സർവീസും നിർത്തി
മൂന്നാര്‍ പൂർണമായും ഒറ്റപ്പെട്ടു
മൂന്നാർ ദേവികുളത്ത് മണ്ണിടിഞ്ഞ് നാല് പേര്‍ മരിച്ചു. ഒരാളെ കാണാതായി.
മൂന്നാര്‍ മൂന്നാം ദിവസവും വെള്ളത്തിനടിയിൽ
വൈദ്യുതിയും വാർത്താവിനിമയ ബന്ധങ്ങളും നിലച്ചു
ഇടുക്കിയിലെ പ്രധാനറോഡുകളെല്ലാം മണ്ണിടിഞ്ഞ് വീണ് തടസ്സപ്പെട്ടു
