ചാര്‍ജുകള്‍ ഈടാക്കാതെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായനിധിയില്‍ എത്തിക്കാന്‍ സൗകര്യമൊരുക്കാമെന്ന് യുഎആഇ
ദുബായ്: കേരളം നേരിടുന്ന പ്രളയ ദുരിതത്തില്‍ സഹായവുമായി പ്രവാസലോകം. ചെയ്യാന്‍ കഴിയുന്നതെന്തായാലും ഒരു ദിവസത്തെ ശമ്പളമായാലും നല്‍കാം. ചാര്‍ജുകള്‍ ഈടാക്കാതെ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായനിധിയില്‍ എത്തിക്കാന്‍ സൗകര്യമൊരുക്കാമെന്ന് യുഎഇ എക്സ്ചേഞ്ച് അറിയിച്ചതായി നടി ആശാ ശരത്.
ക്യാമ്പുകളലില്‍ കഴിയുന്നവര്‍ക്ക് അത്യാവശ്യത്തിന് ഉപയോഗിക്കാനുള്ള, കേടുവരാതെ സൂക്ഷിക്കാവുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ടോര്‍ച്ച്, മറ്റ് വസ്തുക്കള്‍ എന്നിവ ഒരു ചാര്‍ജും കൂടാതെ നാട്ടിലെത്തിക്കാമെന്ന് നിരവധി കൊറിയര്‍ സര്‍വ്വീസുകളും അറിയിച്ചിട്ടുണ്ടെന്നും ആശ വ്യക്തമാക്കി. 
