. രാവിലെ ഒൻപത് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് സമ്മേളനം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, കക്ഷിനേതാക്കൾ എന്നിവർ സംസാരിക്കും
തിരുവനന്തപുരം: പ്രളയക്കെടുതി ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് (30.8.2018) ചേരും. രാവിലെ ഒൻപത് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് സമ്മേളനം. പ്രളയത്തില്‍ കേരളത്തിനുണ്ടായ നാശനഷ്ടങ്ങളും പുനരധിവാസവും സംബന്ധിച്ചു സഭ ഇന്ന് പ്രത്യേക പ്രമേയം പാസാക്കും. പുനർനിർമ്മാണം സംബന്ധിച്ചും ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനങ്ങളെടുക്കും. കൂടുതൽ കേന്ദ്ര സഹായം വേണമെന്ന സർക്കാർ നിലപാടിനോടിനോട് പ്രതിപക്ഷവും യോജിക്കും.
എന്നാൽ പ്രളയത്തിൻറെ കാരണങ്ങളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന നിലപാട് പ്രതിപക്ഷം നിയമസഭയിലും ആവർത്തിക്കും. അണക്കെട്ടുകള്‍ ഒരു മിച്ച് തുറന്നതാണ് ദുരന്തത്തിന് കാരണമെന്ന നിലപാട് പ്രതിപക്ഷം സഭയില്‍ ശക്തമായി ഉന്നയിക്കാനാണ് സാദ്ധ്യത. ദുരിതാശ്വാസഫണ്ട് ചെലവഴിക്കുന്നതിന് പ്രത്യേക അക്കൗണ്ട് വേണമെന്ന് ആവശ്യപ്പെടും. പ്രത്യേക ഫണ്ട് രൂപീകരിച്ച് കൂടെ എന്ന് ഹൈക്കോടതി ഇന്നലെ ചോദിച്ചതും പ്രതിപക്ഷം ആയുധമാക്കാനിടയുണ്ട്.
പ്രളയദുരന്തത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെപ്രസ്ഥാനവയോടെയായിരിക്കും സഭ തുടങ്ങുക. പ്രതിപക്ഷനേതാവ്, കക്ഷിനേതാക്കൾ, ഏറ്റവും കൂടുതല്‍ ദുരന്തം നേരിട്ട മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ എന്നിവർ സംസാരിക്കും. കേന്ദ്രസഹായം, വിദേശ സഹായം സംബന്ധിച്ച കാര്യങ്ങള്‍, പുനര്‍നിമ്മാണം എന്നിവ സംബന്ധിച്ച കാര്യങ്ങളില്‍ പ്രമേയം പാസാക്കും. പുനര്‍നിര്‍മ്മാണം സംബന്ധിച്ച കാര്യങ്ങളില്‍ പദ്ധതികളും ഇന്ന് പഖ്യാപിക്കും.
