തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നീക്കം. റോഡുകള്‍ ഡീനോട്ടിഫൈ ചെയ്ത സുപ്രീം കോടതി ഉത്തരവ് മറികടന്നാണ് നീക്കം. ഇന്നു നടക്കുന്ന മന്ത്രിസഭാ യോഗം ഇത് പരിഗണിക്കും. പാതകളുടെ പദവി മാറ്റുന്ന കാര്യം എക്‌സൈസ്, പൊതുമരാമത്ത് വകുപ്പുകള്‍ തത്വത്തില്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
സംസ്ഥാനത്തെ പാത പദവി എടുത്തുകളയുന്നതോടെ 420 ബാറുകള്‍ തുറക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതില്‍ 21 ബിബറേജസ് ഔട്ടലെറ്റ്, 10 ബാര്‍, 373 ബിയര്‍- വൈന്‍ പാര്‍ലര്‍,10 ക്ലബ്ബുകള്‍ എന്നിയും ഉള്‍പ്പെടും. പുതിയ മദ്യനയപ്രകാരം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ബീര്‍- വൈന്‍ പാര്‍ലറുകള്‍ ബാറായി മാറ്റും. ത്രീസ്റ്റാര്‍ പദവിയുള്ള ഹോട്ടലുകളുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കും.
സംസ്ഥാനത്ത് 4341 കിലോമീറ്റര്‍ സംസ്ഥാനപാതയും 1781 കിലോമീറ്റര്‍ ദേശീയപാതയുമാണുള്ളത്. ദേശീയ സംസ്ഥാന-പാതകളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ മദ്യശാലകള്‍ പാടില്ലെന്ന കോടതി വിധിയെ മറിക്കടക്കുന്നതാണ് പുതിയ നീക്കം.
ബിവറേജസ് കോര്‍പറേഷന്റെ 208 ഔട്ട്‌ലെറ്റുകളാണ് ഇതുവരെ തുറന്നത്. ശേഷിക്കുന്ന 42 ഷോപ്പുകള്‍ കൂടി തുറക്കേണ്ടതുണ്ട്. ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. മദ്യശാലകള്‍ അടഞ്ഞു കിടക്കുന്നതു കാരണം ദിവസം മൂന്നു കോടിയുടെ നഷ്ടം ഉണ്ട്. എന്നാല്‍ ബാറുകള്‍ തുറന്നാല്‍ ഒരു വര്‍ഷം 1150 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് എക്‌സൈസ് വകുപ്പിന്റെ റിപ്പോര്‍ട്ട്. 718 ബാറുകല്‍ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോല്‍ 118 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
