പാലക്കാട്: ഐഎസില്‍ ചേര്‍ന്ന പാലക്കാട് സ്വദേശി ബെസ്റ്റിന്‍ വിന്‍സന്‍റ് എന്ന യഹിയ ജീവനോടെയെന്ന് സൂചനകള്‍. യഹിയ ടെലഗ്രാം വഴി അമ്മയ്ക്ക് സന്ദേശം അയച്ചുതായി ദേശീയ മാധ്യമമായ ദ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതു സംബന്ധിച്ച വിവരമൊന്നും അഫ്ഗാന്‍ സര്‍ക്കാര്‍ എന്‍ഐഎയ്ക്ക് കൈമാറിയിട്ടില്ല.

അമേരിക്കന്‍ സൈന്യത്തിന്‍റെ ആക്രമത്തില്‍ യഹിയ കൊല്ലപ്പെട്ടതായി നേരത്തെ ആറു മാസം മുമ്പ് വാട്ട്‌സ്അപ്പ് സന്ദേശം ലഭിച്ചിരുന്നു. പാലക്കാട് സ്വദേശിയായ ബെസ്റ്റിന്‍ വിന്‍സന്‍റും ഭാര്യ മെറിനുമാണ് വിവാഹശേഷം മതംമാറി ഐഎസില്‍ ചേര്‍ന്നത്. ഐഎസില്‍ ചേര്‍ന്ന 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.