തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
തിരുവനന്തപുരം: കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്.രവി അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.50ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഇന്ന് ഉച്ചയോടെ സ്വവസതിയില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശൈലജയാണ് ഭാര്യ. കേരള കൗമുദി എഡിറ്റര്‍ ദീപുരവി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ദര്‍ശന്‍ രവി എന്നിവര്‍ മക്കളാണ്.
