സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാവകാശനിയമ പരിധിയില്‍ വരുമോ എന്നത് പരിശോധിക്കുമെന്ന് വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍.എം.പോള്‍. കമ്മീഷന്‍റെ മുമ്പില്‍ ഇപ്പോള്‍ അപേക്ഷ വന്നിട്ടില്ലെന്നും വിന്‍സന്‍.എം.പോള്‍ പറഞ്ഞു.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ മുന്നില്‍ വന്ന വസ്തുതകളെല്ലാം വിശദമായി അന്വേഷിച്ചിരുന്നുവെന്നും മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ വിന്‍സന്‍.എം.പോള്‍ പറഞ്ഞു. നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും വിന്‍സന്‍. എം.പോള്‍ പറഞ്ഞു.