11:38 PM (IST) Jun 17

അഗ്നിപഥിനെതിരെ ദില്ലിയിൽ കോൺഗ്രസ് പ്രതിഷേധിക്കും

അഗ്നിപഥിനെതിരെ ദില്ലിയിൽ കോൺഗ്രസ് പ്രതിഷേധിക്കും. മറ്റന്നാൾ രാവിലെ പത്ത് മണിക്ക് ജന്തർമന്തറിലാണ് പ്രതിഷേധം. read more

11:37 PM (IST) Jun 17

ആയുര്‍വേദ ആശുപത്രിയുടെ സീലിങ് തകര്‍ന്ന സംഭവം: നിര്‍മ്മാണത്തിലെ പിഴവെന്ന് പ്രാഥമിക കണ്ടെത്തൽ

തലവൂർ ആയുര്‍വേദ ആശുപത്രിയുടെ സീലിങ് തകര്‍ന്ന് വീണ സംഭവം നിര്‍മ്മാണത്തിലെ പിഴവെന്ന് പ്രാഥമിക കണ്ടെത്തൽ. നിര്‍മ്മിതി കേന്ദ്രം ഡയറക്ടർ ഡോ. ഫെബി വര്‍ഗീസ്, ചീഫ് ടെക്നിക്കൽ ഓഫീസ‍ർ ആ‍ർ ജയൻ എന്നിവരുടെ പരിശോധനയിലാണ് കരാറുകാരന് വീഴ്ച്ചയുണ്ടായതായി കണ്ടെത്തിയത്. 

10:01 PM (IST) Jun 17

പൊലീസ് ജാഗ്രതയില്‍ പട്‍ന

പൊലീസ് ജാഗ്രതയില്‍ പട്‍ന. ബിഹാറില്‍ 12 ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം.

08:53 PM (IST) Jun 17

അർജുൻ രവീന്ദ്രന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഉത്തരവ്

തുനീഷ്യയിൽ നിന്ന് കാണാതായ മലയാളിയായ കപ്പൽ ജീവനക്കാരൻ അർജുൻ രവീന്ദ്രന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. ഇക്കഴിഞ്ഞ ഏപ്രീല്‍ 27 ന് എംവി എഫിഷന്‍സി കപ്പലില്‍ നിന്നാണ് അർജുനെ കാണാതായത്. തുനീഷ്യയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം എന്നായിരുന്നു വിവരം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായിരുന്നു അര്‍ജുന്‍ രവീന്ദ്രൻ

08:23 PM (IST) Jun 17

ജമ്മു കശ്മീരിൽ ഈ വർഷാവസാനം തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയെന്ന് കേന്ദ്രമന്ത്രി

ജമ്മു കശ്മീരിൽ ഈ വർഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. മണ്ഡല പുനർനിർണ്ണയ നടപടികൾ പൂർത്തിയായെന്നും മന്ത്രി അറിയിച്ചു. ജമ്മുവിൽ 43 സീറ്റുകളിലേക്കും കശ്മീരിൽ 47 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. 

07:29 PM (IST) Jun 17

അഗ്നിപഥ് പ്രതിഷേധ ഭൂമിയിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘമെത്തി

ഏഷ്യാനെറ്റ് ന്യൂസ് സംഘം ബീഹാറിൽ അഗ്നിപഥ് പ്രതിഷേധ ഭൂമിയിലെത്തി. ഇവിടെ ധാനാപൂർ സ്റ്റേഷനിൽ അക്രമികൾ തീയിട്ട ട്രെയിനിൽ നിന്ന് ഇപ്പോഴും തീ ഉയരുന്നുണ്ട്. ട്രെയിൻ സ്റ്റേഷനിൽ നിന്ന് മാറ്റാനുള്ള ശ്രമം തുടരുകയാണ്. പാറ്റ്നക്ക് അടുത്തേക്കും പ്രതിഷേധം എത്തി. ഇതോടെ ബീഹാർ പൊലീസ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ ബീഹാർ ബന്ദിന് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് വിദ്യാർത്ഥി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

07:23 PM (IST) Jun 17

മഞ്ചേശ്വരം കോഴക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ബി ജെ പി മുൻ ജില്ലാ പ്രസിഡന്റ് അഡ്വ കെ ബാലകൃഷ്ണൻ ഷെട്ടി. കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കേസിൽ അഞ്ചാം പ്രതിയാണ് അഡ്വ. ബാലകൃഷ്ണ ഷെട്ടി. മ‍ഞ്ചേശ്വരം കോഴക്കേസില്‍ പട്ടികജാതി / പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പ് കൂടി ചേർത്ത് ക്രൈംബ്രാഞ്ച് പത്ത് ദിവസം മുമ്പ് ഇടക്കാല റിപ്പോര്‍ട്ട് നൽകിയിരുന്നു. 

06:00 PM (IST) Jun 17

കള്ളക്കേസെന്ന് ക്രൈം നന്ദകുമാർ

തനിക്കെതിരെ നടക്കുന്നത് ഗൂഡാലോചന എന്ന് ക്രൈ൦ നന്ദകുമാർ. തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണ്. ഇതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കാൻ പ്രേരിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ക്രൈം നന്ദകുമാർ പ്രതികരിച്ചു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. 

05:37 PM (IST) Jun 17

അഗ്നിപഥ്: പാര്‍ലമെന്‍റില്‍ ചർച്ച വേണോ എന്ന് കാര്യോപദേശക സമിതി തീരുമാനിക്കും

പദ്ധതി പ്രഖ്യാപിക്കും മുമ്പ് ചട്ടപ്രകാരം ചർച്ച വേണ്ട.സമാധാനപരമായി പ്രശ്നം തീർക്കണമെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിർള ഏഷ്യാനെറ്റ് ന്യൂസിനോട്.അക്രമത്തിനു പകരം ജനാധിപത്യ മാർഗ്ഗമാണ് തേടേണ്ടത്.സർക്കാർ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നെണ്ടെന്നും ഓം ബിർള

05:36 PM (IST) Jun 17

കേരളത്തിന് അഭിമാനം; രണ്ട് മെഡിക്കൽ കോളേജുകൾക്ക് ലക്ഷ്യ പദവി

സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകള്‍ക്കാണ് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ലേബര്‍റും, മെറ്റേണല്‍ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയില്‍ 96 ശതമാനം വീതം സ്‌കോറോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിച്ചത്. ലേബര്‍റും, മെറ്റേണല്‍ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയില്‍ 87 ശതമാനം വീതം സ്‌കോറോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിച്ചത്. 

04:50 PM (IST) Jun 17

കെഎസ്ആർടിസി വിവാദത്തിൽ മന്ത്രി

കെഎസ്ആർടിസി ശമ്പള പ്രശ്നം ഘട്ടംഘട്ടമായി ആറുമാസത്തിനകം പരിഹരിക്കും. ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കും, ഭരണ ചെലവ് കുറയ്ക്കും. പെൻഷന് മാത്രം ഒരു മാസം 70 കോടി രൂപ വേണം. സർക്കാരിൽ നിന്ന് 30 കോടി നേരത്തെ കിട്ടിയിരുന്നു. ധനകാര്യ വകുപ്പിനോട് 35 കോടി രൂപ ആവശ്യപ്പെട്ടുവെന്നും മന്ത്രി ആന്റണി രാജു.

04:19 PM (IST) Jun 17

അഗ്നിപഥ് പ്രതിഷേധക്കാർ തീയിട്ട ജട്ടാരി പൊലീസ് സ്റ്റേഷൻ

04:15 PM (IST) Jun 17

യുപിയിൽ പൊലീസ് സ്റ്റേഷന് തീയിട്ടു

യുപിയിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. അലിഗഡിലെ ജട്ടാരി പൊലീസ് സ്റ്റേഷൻ അക്രമികൾ തീയിട്ടു. പോലീസ് വാഹനവും പ്രതിഷേധക്കാർ കത്തിച്ചു

Scroll to load tweet…
03:48 PM (IST) Jun 17

വിനോജ് കുമാറിന്റെ നിയമനം റദ്ദാക്കി

ബിജെപി നേതാവിനെ സർക്കാർ അഭിഭാഷകനായി നിയമിച്ച നടപടി സംസ്ഥാന സർക്കാർ റദ്ദാക്കി. വിനോജ് കുമാറിന്റെ നിയമനമാണ് റദ്ദാക്കിയത്. ദേവികുളം സബ് കോടതിയിൽ അഡീഷണൽ പ്രൊസിക്യൂട്ടർ പദവിയിലായിരുന്നു നിയമനം. സിപിഎം അഭിഭാഷക സംഘടനയിൽ നിന്നടക്കം കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ബിജെപി ജില്ലാ കമ്മിറ്റി അംഗമാണ് വിനോജ് കുമാർ.

03:40 PM (IST) Jun 17

അട്ടപ്പാടി മധു വധക്കേസ് :വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

മധുവിന്‍റെ അമ്മ വല്ലി നൽകിയ ഹർജിയിൽ ആണ് നടപടി.പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യത്തിൽ സർക്കാർ നടപടി ഉണ്ടാകുന്നത് വരെ വിചാരണ തടയണമെന്നായിരുന്നു ആവശ്യം.കേസിൽ ഹൈക്കോടതി സർക്കാറിന്‍റെ വിശദീകരണം തേടി.ഹർജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കും

03:24 PM (IST) Jun 17

വിമാനത്തിലെ പ്രതിഷേധം: മൂന്നാം പ്രതി മുൻകൂർ ജാമ്യം തേടി

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായ മൂന്നാം പ്രതി. കേരള ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യ ഹർജി നൽകി. കണ്ണൂർ സ്വദേശി സുജിത് നാരായണൻ ആണ് ഹർജി നൽകിയത്.

03:21 PM (IST) Jun 17

അഗ്നിപഥ് പ്രതിഷേധം തുടരുന്നു

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം. ബിഹാറിലെ നളന്ദയിൽ ഇസ്ലാംപൂർ - ഹാതിയ എക്സ്പ്രസിന് പ്രതിഷേധക്കാർ തീയിട്ടു. മൂന്ന് എസി കോച്ചുകൾ പൂർണമായും കത്തി നശിച്ചു. നിരവധി കോച്ചുകൾ അടിച്ചു തകർത്തു

03:20 PM (IST) Jun 17

കൊച്ചി മെട്രോ 5 രൂപ ടിക്കറ്റ് വൻ വിജയം

കൊച്ചി മെട്രോയിൽ ഇന്ന് 5 രൂപ യാത്ര. ഉച്ചവരെ യാത്രക്കാർ ഇരട്ടിയായി. ഉച്ചയ്ക്ക് ഒരു മണി വരെ 35,000 പേർ യാത്ര ചെയ്തു. സാധാരണ ഈ സമയത്തിൽ ശരാശരി 17,000 യാത്രക്കാരാണ് മെട്രോ ഉപയോഗിച്ചിരുന്നത്.

03:19 PM (IST) Jun 17

മധു കേസ് വിചാരണ നിർത്തണമെന്ന് അമ്മ

പാലക്കാട് അട്ടപ്പാടി മധു ആൾക്കൂട്ട കൊലക്കേസിൽ വിചാരണ നിർത്തിവെക്കണമെന്ന ആവശ്യവുമായി മധുവിന്റെ അമ്മയുടെ ഹർജി നൽകി. വിചാരണ നിർത്തിവെക്കണമെന്ന് അമ്മ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു

കൂടുതൽ വായിക്കാൻ

03:11 PM (IST) Jun 17

അഗ്നിപഥ് വിജ്ഞാപനം ഉടന്‍

രണ്ട് ദിവസത്തിനുള്ളിൽ റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം പുറത്തിറങ്ങുമെന്ന് കരസേന മേധാവി.പരിശീലനം ഈ വർഷം ഡിസംബറിൽ തുടങ്ങും.2023 പകുതിയോടെ ഇവർ സേനയിൽ പ്രവർത്തനം ആരംഭിക്കുമെന്നും കരസേന മേധാവി മനോജ് പാണ്ഡെ