ദുബായ് :പ്രവാസികള്‍ ഏറെ കാത്തിരുന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ ഫലം പുറത്ത് വന്നു. ഒന്നാം സമ്മാനം തേടിയെത്തിയിരിക്കുന്നത് ഒരു മലയാളി പ്രവാസിയാണെന്നതാണ് ഏറെ സന്തോഷകരമായ വാര്‍ത്ത.

അബുദാബിയില്‍ ജോലി ചെയ്യുന്ന സുനില്‍ മപ്പറ്റ കൃഷ്ണന്‍ കുട്ടി നായര്‍ എന്ന വ്യക്തിയാണ് അബുദാബി ബിഗ് ടിക്കറ്റിലെ ഇത്തവണത്തെ ഒന്നാം സമ്മാനക്കാരന്‍. 10,000,000 ദര്‍ഹമാണ് ഇദ്ദേഹത്തിന് സമ്മാനത്തുകയായി ലഭിക്കുക. അതായത് ഇന്ത്യന്‍ രൂപ 17 കോടിയിലും മേലെ.

മാത്രമല്ല ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം മറ്റൊരു പ്രത്യേകതയും ഇത്തവണത്തെ നറുക്കെടുപ്പില്‍ ഉണ്ടായി. സമ്മാനപദ്ധതിയിലെ ആദ്യ പത്തു സ്ഥാനങ്ങളും കരസ്ഥമാക്കിയിരിക്കുന്നതും ഇന്ത്യക്കാരാണെന്നതാണ് മറ്റൊരു സന്തോഷകരമായ വാര്‍ത്ത.

രണ്ടാം സ്ഥാനത്തിന് അര്‍ഹനായിരിക്കുന്നത് അന്‍ലാല്‍ കുമാര ദാസും മൂന്നാം സ്ഥാനത്തിന് അര്‍ഹനായിരിക്കുന്നത് മിനര്‍ അഹമ്മദ് ഷയാന്‍ എന്ന വ്യക്തിയുമാണ്.