പാലക്കാട്, കണ്ണൂർ, പുനലൂർ എന്നിവിടങ്ങളിലെ കൊടുംചൂട് 40 ഡിഗ്രിസെല്‍ഷ്യസിന് മുകളില്‍ മെയ് അഞ്ചുവരെ തുടരും. സംസ്ഥാനത്തെ മറ്റ് ചിലസ്ഥലങ്ങളിലും ഇതേ അവസ്ഥതുടരാനാണ് സാധ്യതയെന്ന് ദുരന്തനിവാരണ വിഭാഗത്തിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.കൊടും ചൂട് കണക്കിലെടുത്ത് രാവിലെ പതിനൊന്ന് മണിമുതല്‍ വൈകിട്ട് മൂന്ന് മണിവരെ പൊതുനിരത്തില്‍ യാത്രചെയ്യുന്നവർക്ക് കർശന നിർദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.
മദ്ധ്യഇന്ത്യയില്‍ കരപ്രദേശത്ത് രൂപെകൊണ്ട പ്രത്യേക പ്രതിഭാസമായ വിപരീതചുഴിയാണ് കാരണമെന്ന് കലാവസ്ഥ വിദഗ്ദർ പറയുന്നു.ഇത് മൂലം കരയില്‍ നിന്നും കടലിലേക്കുള്ള വായുസാഞ്ചാരം കുറഞ്ഞത് കൊടും ചൂടിന് വഴിവച്ചുവെന്നും പറയുന്നു.
സൂര്യതപം ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ആശുപത്രികളില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാനുള്ള സംവിധാനം ഒരുക്കണമെന്നും ദുരന്തനിവാരണ വിഭാഗം നിർദ്ദേശം നല്‍കിയിടുണ്ട്.അതേസമയം തെക്കൻകേരളത്തില്‍ മഴമേഘങ്ങള്‍ ആകാശത്ത് എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോർട്ടില്‍ പറയുന്നു.
മെയ് രണ്ടിന് ശേഷം തെക്കൻ കേരളത്തില്‍ ഏറണാകുളംവരെയും മെയ് അഞ്ചിന് ശേഷം സംസ്ഥാനത്ത് വ്യാപകയായും മഴലഭിക്കാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ്കേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.
