Asianet News MalayalamAsianet News Malayalam

വിമാനക്കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഉത്തരേന്ത്യന്‍ സംഘം കേരള പൊലീസ് വലയില്‍

വിമാനക്കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് തൃശൂര്‍ സ്വദേശിയില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത ഉത്തരേന്ത്യൻ സംഘം അറസ്റ്റില്‍. ദില്ലി കേന്ദ്രീകരിച്ച് പ്രത്യേക കോള്‍ സെൻറര്‍ ഒരുക്കിയാണ് ഇവര്‍ രാജ്യത്താകമാനം സമാനമായ തട്ടിപ്പ് നടത്താൻ പദ്ധതിയിട്ടിരുന്നത്.

kerala police arrested a group fraud case accused
Author
Kerava, First Published Dec 14, 2018, 1:49 AM IST


തൃശ്ശൂര്‍: വിമാനക്കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് തൃശ്ശൂര്‍ സ്വദേശിയില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത ഉത്തരേന്ത്യൻ സംഘം അറസ്റ്റില്‍. ദില്ലി കേന്ദ്രീകരിച്ച് പ്രത്യേക കോള്‍ സെൻറര്‍ ഒരുക്കിയാണ് ഇവര്‍ രാജ്യത്താകമാനം സമാനമായ തട്ടിപ്പ് നടത്താൻ പദ്ധതിയിട്ടിരുന്നത്.

ഓണ്‍ലൈൻ ജോബ് സൈറ്റ് രൂപീകരിച്ചാണ് തട്ടിപ്പിൻറെ തുടക്കം.ഈ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരാണ് ഇരകള്‍. ഓണ്‍ലൈൻ പരീക്ഷ, ടെലിഫോണിലൂടെ അഭിമുഖം തുടങ്ങിയവ കഴിഞ്ഞാല്‍ ജോലിക്ക് തെരഞ്ഞെടുത്തതായി അറിയിപ്പ് വരും.ഹോസ്റ്റല്‍ ഫീസ്, പരിശീലന ഫീസ് എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍‍ക്കായി തുക ആവശ്യപ്പെടും. 

പലരും ഓണ്‍ലൈൻ ബാങ്കിങ്  വഴി പൈസ നല്‍കും.വിമാനക്കമ്പനികലുടെ വ്യാജ ലെറ്റര്‍ ഹെഡും സീലും ഉപയോഗിച്ചാണ് തട്ടിപ്പ്. ഈ കെണിയില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ കുന്നംകുളം എസിപി സിനോജിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ദില്ലിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ദില്ലി സ്വദേശികളായ അജയ്, അനീഷ് കുമാർ  എന്നിവരാണ് അറസ്റ്റിലായത്. മൂന്നാമത്തെയാളെ നാളെ തൃശൂരില്‍ എത്തിക്കും. തട്ടിപ്പിന് ഉപയോഗിച്ച സിം കാര്‍ഡുകള്‍ വ്യാജ വിലാസത്തിലാണ് സംഘടിപ്പിച്ചിരുന്നതെന്നും വ്യക്തമായി.കൂടുതല്‍ ആളുകള്‍ ഇവരുട വലയില്‍ കുടുങ്ങിയിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios