Asianet News MalayalamAsianet News Malayalam

ഷുഹൈബ് വധം: സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി

kerala police can handle shuhaib case enqiruy
Author
First Published Feb 26, 2018, 10:33 AM IST

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. 

കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുന്നുണ്ട്. മുഖം നോക്കാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിട്ടുള്ളത്. കേസ് അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മുഴുവനും പ്രതികളേയും പിടികൂടാനുമുള്ള ആര്‍ജ്ജവം കേരള പോലീസിനുണ്ട്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം എന്ന ആവശ്യം ഉദിക്കുന്നു പോലുമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനും യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസ്, സിആര്‍ മഹേഷ് എന്നിവരും എട്ട് ദിവസമായി നിരാഹാരസമരം നടത്തുകയാണ്. ഇന്ന് നിയമസഭയിലും ഷുഹൈബ് വിഷയം ഉന്നയിച്ച് പ്രതിപക്ഷം കടുത്ത പ്രതിഷേധം നടത്തിയിരുന്നു. 

പ്രതിപക്ഷത്തിന്റെ മുഖ്യആവശ്യമായ സിബിഐ അന്വേഷണം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ യുഡിഎഫിന്റെ അടുത്ത നീക്കങ്ങള്‍ എന്തായിരിക്കും എന്നതാണ് ആകാംക്ഷ ജനിപ്പിക്കുന്ന കാര്യം.
 

Follow Us:
Download App:
  • android
  • ios