പ്രൊമോഷൻ വഴി ഐപിഎസ് കിട്ടിയ ഉദ്യോഗസ്ഥർക്ക് പദവികൾ നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവായി. 12 പേർക്കുള്ള നിയമന ഉത്തരവാണ് ഇറങ്ങിയത്. ബാർ കോഴക്കേസ് അന്വേഷിച്ച ആർ.സുകേശന് പോലീസ് ട്രെയ്നിംഗ് കോളേജ് പ്രിൻസിപ്പലായാണ് നിയമനം.

തിരുവനന്തപുരം: പ്രൊമോഷൻ വഴി ഐപിഎസ് കിട്ടിയ ഉദ്യോഗസ്ഥർക്ക് പദവികൾ നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവായി. 12 പേർക്കുള്ള നിയമന ഉത്തരവാണ് ഇറങ്ങിയത്. ബാർ കോഴക്കേസ് അന്വേഷിച്ച ആർ.സുകേശന് പോലീസ് ട്രെയ്നിംഗ് കോളേജ് പ്രിൻസിപ്പലായാണ് നിയമനം.

ആർ.സുകേശന്‍ ഉള്‍പ്പെടെ കേരള കേഡറിലെ 12 എസ്പിമാര്‍ക്ക് ഐപിഎസ് നല്‍കിയിരുന്നത്. എ.കെ.ജമാലുദീന്‍, യു.അബ്ദുൽ കരീം, കെ.എം.ആന്റണി, ജെ.സുകുമാര പിള്ള, ടി.എഫ്.സേവ്യര്‍, പി.എസ്.സാബു, കെ.പി.വിജയകുമാരന്‍, കെ.എസ്.വിമല്‍, ജെയിംസ് ജോസഫ്, കെ.എം.ടോമി, പി.കെ.മധു എന്നിവരാണ് ഐപിഎസ് ലഭിച്ച മറ്റുള്ളവർ.