രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക് ചെയ്ത പൊലീസ് സേനാ പേജ് എന്ന നേട്ടം സ്വന്തമാക്കാന്‍ പൊതുജനങ്ങളുടെ സഹായം തേടുകയാണ് കേരള പൊലീസ് .
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക് ചെയ്ത പൊലീസ് സേനാ പേജ് എന്ന നേട്ടം സ്വന്തമാക്കാന്‍ പൊതുജനങ്ങളുടെ സഹായം തേടുകയാണ് കേരള പൊലീസ് . എന്നാല്‍, ഈ കാര്യത്തില്‍ ആദ്യം പങ്കുവെച്ച പോസ്റ്റിലെ ഒരു തെറ്റിന് ക്ഷമ കൂടി ചോദിച്ചുകൊണ്ടാണ് ആളെ കൂട്ടാനുള്ള രണ്ടാം പോസ്റ്റ്.
4.94 ലക്ഷം പേര്‍ ലൈക്ക് ചെയ്ത ബെംഗളൂരു ട്രാഫിക് പൊലീസിന്റെ പേജാണ് ലൈക്കുകളുടെ എണ്ണത്തില്‍ കേരള പൊലീസിന് മുന്നിലുള്ളത് എന്നായിരുന്നു ആദ്യ പോസ്റ്റ്. തങ്ങളുടെ ഫേസ്ബുക്ക് ലൈക്കുകളുടെ എണ്ണം അഞ്ച് ലക്ഷം കടത്തി ബെംഗളൂരു പൊലീസിനേയും മറികടന്ന് ഒന്നാമതാവാനാണ് കേരള പൊലീസ് ലക്ഷ്യമിട്ടത്. തുടര്‍ന്ന്, 4.37 ലക്ഷം പേര്‍ പിന്തുടര്‍ന്ന് ഫെസ്ബുക്ക് പേജ് 5 ലക്ഷം ആയി. എന്നാല്‍, 626 ലക്ഷം പേര്‍ പിന്തുടരുന്ന ബെംഗളൂരു സിറ്റി പൊലീസാണ് ഒന്നാമതെന്നും ചേര്‍ത്ത് പിടിച്ച കൈകളുടെ എണ്ണം ഇനിയും കൂട്ടണമെന്നാണ് പുതിയ പോസ്റ്റ്. ഇതിനായി വ്യത്യസ്തമായൊരു ട്രോള്‍ തയ്യാറാക്കിയാണ് അവര്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുന്നത്.
പോസ്റ്റിന്‍റെ പൂര്‍ണ രൂപം
തെറ്റിദ്ധരിപ്പിച്ചതല്ല... തെറ്റ് പറ്റിപോയതാണ്. കൂടെയുള്ള അഞ്ചു ലക്ഷം പേരോടും
ഞങ്ങൾ ക്ഷമ ചോദിക്കുന്നു...
മൂന്നു കോടിയിൽപ്പരമുള്ള നമുക്ക് ഇതൊന്നും ഒരു വെല്ലുവിളിയല്ലന്നറിയാം..
ചേർത്ത് പിടിച്ച കൈകളുടെ എണ്ണം ഇനിയും കൂടട്ടെ.
നല്ലൊരു നാളേക്കായ് നമുക്കൊന്നായി മുന്നേറാം
