തിരുവനന്തപുരം: പോലീസിനെതിര വ്യാപക പരാതികള്‍ തുടരുന്നതിനിടെ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഇന്റലിജന്‍സ് എഡിജിപിയെ മാറ്റി. മുഹമ്മദ് യാസിനെ പുതിയ ഇന്റലിജന്‍സ് മേധാവിയായി നിയമിച്ചു. ആര്‍ ശ്രീലേഖയെ ജയില്‍ എഡിജിപിയാക്കി. ഡിജിപി രാജേഷ് ദിവാന് ഉത്തരമേഖലയുടെ ചുമതല നല്‍കി.
പി വിജയന്‍ എറണാകുളം ഐ ജിയാകും. എഡിജിപി പദ്മകുമാറിനെ കേരള പൊലീസ് അക്കാദമി ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. െ്രെകംബ്രാഞ്ച് മേധാവിയായി നിതിന്‍ അഗര്‍വാള്‍ ചുമതലയേല്‍ക്കും. ടോമിന്‍ തച്ചങ്കരി കോസ്റ്റല്‍ പൊലീസ് എഡിജിപിയായും മഹിപാല്‍ യാദവ്, ശ്രീജിത്ത് എന്നിവരെ ക്രൈം ബ്രാഞ്ച് ഐജിമാരായും നിയമിക്കാന്‍ തീരുമാനിച്ചു.
