ഭക്ഷണം, വെള്ളം, മരുന്ന്,  എന്നിവ കേരളത്തിന് ഉറപ്പാക്കാന്‍ ക്യാബിനറ്റ് സെക്രട്ടറി വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യവകുപ്പ് 50000 മെട്രിക് ടണ്‍ അരിയും ഗോതമ്പും നല്‍കും. ഇതുകൂടാതെ 100 മെട്രിക് ടണ്‍ പയര്‍വര്‍ഗങ്ങളും നാളെ എത്തിക്കും

ദില്ലി:പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തിന് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്ത് കേന്ദ്രം.കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് കേരളത്തിലെ സ്ഥിതി വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. യോഗത്തിന് ശേഷം ദുരിതാശ്വാസത്തിന് മുന്‍ഗണന നല്‍കണമെന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു. 

ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ കേരളത്തിന് ഉറപ്പാക്കാന്‍ ക്യാബിനറ്റ് സെക്രട്ടറി വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യവകുപ്പ് 50000 മെട്രിക് ടണ്‍ അരിയും ഗോതമ്പും നല്‍കും. ഇതുകൂടാതെ 100 മെട്രിക് ടണ്‍ പയര്‍വര്‍ഗങ്ങളും നാളെ എത്തിക്കും.12,000 ലിറ്റര്‍ മണ്ണെണ്ണ പെട്രോളിയം മന്ത്രാലയം നല്‍കും. ആരോഗ്യമന്ത്രാലയം 60 ടണ്‍ മരുന്ന് കയറ്റി അയക്കും.സ്ഥിതി സാധാരണനിലയിലായകും വരെ സേനകള്‍ കേരളത്തില്‍ തുടരും.

യോഗ തീരുമാനങ്ങള്‍

  • കേരളത്തിൽ ദുരിതാശ്വാസത്തിന് മുൻഗണന നല്കാൻ കാബിനറ്റ് സെക്രട്ടറിയുടെ നിർദ്ദേശം
  • ഭക്ഷണം, മരുന്ന് , വെള്ളം എന്നിവ ഉറപ്പാക്കാൻ കേന്ദ്രമന്ത്രാലയങ്ങൾക്ക് നിർദ്ദേശം
  • കേന്ദ്രസേനകൾ സ്ഥിതി സാധാരണനിലയിൽ ആകും വരെ രക്ഷാദൗത്യം തുടരും
  • കൊല്‍ക്കത്തയിലേക്ക് നാളെ കേരളത്തിൽ നിന്ന് രണ്ട് പ്രത്യേക തീവണ്ടികൾ
  • തിരുവനന്തപുരത്ത് നിന്നും എറണാകുളത്തു നിന്നുമാണ് സർവ്വീസുകൾ
  • തിങ്കളാഴ്ച വൈകിട്ടോടെ തീവണ്ടി സർവ്വീസ് സാധാരണ നിലയിലാകും
  • ഭക്ഷ്യവകുപ്പ് 50000 മെട്രിക് ടൺ അരിയും ഗോതമ്പും നല്കും
  • 100 മെട്രിക് ടൺ പയർവർഗ്ഗം നാളെ എത്തിക്കും
  • 12000 ലിറ്റർ മണ്ണെണ്ണ പെട്രോളിയം മന്ത്രാലയം നല്കും
  • ആരോഗ്യമന്ത്രാലയം അറുപത് ടൺ മരുന്ന് കയറ്റി അയയ്ക്കും
  • ആറ് മെഡിക്കൽ സംഘങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം