സംസ്ഥാനത്തെ ആലപ്പുഴ ഉള്‍പ്പെടുന്ന ഏഴ് ജില്ലകളില്‍ വിതരണം ചെയ്യുന്നത് ഇവിടുത്തെ കര്‍ഷകര്‍ കൃഷിചെയ്ത് ഉണ്ടാക്കിയ അരിയാണ്. കര്‍ഷകരുടെ നെല്ല് സിവില്‍ സപ്ലൈസ് 21 രൂപ കൊടുത്ത് സംഭരിച്ച് ഒന്നര രൂപ കുത്തുകൂലിയും കൊടുത്ത് സ്വകാര്യമില്ലുകളെ ഏല്‍പിക്കുന്നു. 

അവിടെ നിന്ന് ഗുണനിലവാരമുള്ള അരി ബ്രാന്‍ഡഡ് അരികളായി മാറുന്നു. ആര്‍ക്കും വേണ്ടാത്ത ഗുണനിലവാരമില്ലാത്തവ റേഷന്‍കടകളിലേക്കും. റേഷന്‍കടകളിലെ അരി ആരും വാങ്ങരുത് അത് തന്നെയാണ് ലക്ഷ്യം. സംസ്ഥാനത്തെ കരിഞ്ചന്തമാഫിയയും വന്‍മില്ലുടമകളും തമ്മിലുള്ള ഈ കൂട്ടുകച്ചവടത്തിന് രാഷ്ട്രീയ ഉദ്യോഗസ്ഥ പിന്തുണകൂടിയാകുമ്പോള്‍ പിന്നെ പാവങ്ങള്‍ റേഷന്‍കടയിലേക്ക് എങ്ങനെ പോകും.