രജിസ്റ്റർ ചെയ്തവർ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയാൻ , കണ്ടെത്താൻ സംവിധാനമില്ലെന്നും അതാകാം പിശകിന് കാരണമെന്നുമാണ് അനൗദ്യോഗിക വിശദീകരണം

തിരുവനന്തപുരം: 51 യുവതികൾ മലചവിട്ടിയെന്ന രേഖ തെറ്റാണെന്ന് വിമർശനം ശക്തമാകുമ്പോള്‍ പ്രതികരിക്കാതെ സംസ്ഥാന സർക്കാർ. സുപ്രീംകോടതിയെ പറ്റിക്കാൻ നോക്കി നാണം കെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പട്ടികയ്ക്കെതിരെ ബിജെപിയും വലിയ വിമർശനമാണ് ഉയർത്തുന്നത്. വിർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്ത് ദർശനം നടത്തിയവരുടെ പേരുകളാണ് സർക്കാർ പട്ടികയ്ക്ക് ആധാരം. 

രജിസ്റ്റർ ചെയ്തവർ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയാൻ , കണ്ടെത്താൻ സംവിധാനമില്ലെന്നും അതാകാം പിശകിന് കാരണമെന്നുമാണ് അനൗദ്യോഗിക വിശദീകരണം. പട്ടികയിലെ ആദ്യ പേരുകാരി 55വയസുള്ള സ്ത്രീ ആയതും പട്ടികയിൽ ഉൾപ്പെട്ട പരംജ്യോതി പുരുഷനാണ് എന്നതും രേഖ തെറ്റാണ് എന്നതിന്റെ തെളിവായി പുറത്തുവന്നിരുന്നു.