കത്തുന്ന ചൂടില്‍ കൃഷിയിടങ്ങള്‍ കരിഞ്ഞ് ഉണങ്ങുകയാണ്. ഏറ്റവുമധികം കൃഷിനാശം പാലക്കാട് ജില്ലയിലാണ്. നെല്‍ചെടി ഉണങ്ങി 49 കോടി രൂപയുടെ നാശനഷ്‌ടമാണുണ്ടായത്. ആകെ 11, 616 ഹെക്ടറിലെ കൃഷിനാശം ഇവിടെയുണ്ടായി‍. അപ്പപ്പോഴുള്ള നഷ്‌ടമാണ് പാലക്കാട്ടെങ്കില്‍ ഇടുക്കിയിലെ വിളനാശം ദീര്‍ഘകാലാടിസ്ഥാനത്തിലേ കണക്കാക്കാനാകൂ. ജില്ലയിലാകെ 2,600 ഹെക്ടറില്‍ തോട്ടവിളകള്‍ നശിച്ചിട്ടുണ്ട്. തോട്ടങ്ങള്‍ മിക്കതിലും വീണ്ടും പുനര്‍നടീല്‍ കൂടിയേ തീരൂ എന്നാണ് കൃഷി വകുപ്പിന്റെ വിലയിരുത്തല്‍. ആവശ്യത്തിന് വെള്ളമില്ലാത്തത് മാത്രമല്ല, തണ്മീര്‍മുക്കം ബണ്ടില്‍ നിന്ന് ഉപ്പുവെള്ളം കയറിയതും ആലപ്പുഴയിലെ കൃഷിക്ക് തിരിച്ചടിയായി. 5,600 ഹെക്ടറിലാണ് ആലപ്പുഴ ജില്ലയില്‍ കൃഷി നാശം. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ വെറും പതിനെട്ട് ലക്ഷം രൂപ മാത്രം നഷ്‌ടപരിഹാര തുക കൊടുത്ത് കൃഷി വകുപ്പ് ഇതിനകം മാത്രം 27 രൂപ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു.