പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് ലഭികകേണ്ട ജലം തമിഴ്നാട് നല്‍കാതിരിക്കുന്ന സാഹചര്യത്തിലാണ് സംയുക്ത ജലക്രമീകരണ യോഗം വിളിക്കാന്‍ കേരളം തയ്യാറെുത്തത്. ബോര്‍ഡ് അധ്യക്ഷനായ ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്നാട് ജലവിഭവ വകുപ്പിന് കത്ത് നല്‍കി. പക്ഷേ യോഗത്തിന് തയ്യാറല്ല എന്ന നിലപാടിലാണ് തമിഴ്നാട്.ഈ മാസം 21 ന് യോഗം ചേര്‍ന്ന് പ്രശ്നം പരിഹരിക്കണം എന്നായിരുന്നു സംസ്ഥാനത്തിന്‍റെ ആവശ്യം.
ആളിയാര്‍ ഡാമില്‍ നിന്ന് പൂര്‍ണമായും ജലവിതരണം നിര്‍ത്തിയ സാഹചര്യത്തില്‍ സംയുക്ത ചര്‍ച്ച ഏറെ അനിവാര്യമായിരുന്നു. എന്നാല്‍ അതിന് തമിഴ്നാട് തയ്യാറാകാത്തതിനാല്‍ പ്രശ്ന പരിഹാരത്തിന് കേന്ദ്ര ഇടപെടല്‍ എന്ന സാഹചര്യത്തിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. ആളിയാറില്‍ നിന്നും ജലം വിട്ടു നല്‍ഖമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങള്‍ക്കൊരുങ്ങുകയാണ് ചിറ്റൂരിലെ കര്‍ഷകര്‍.
