Asianet News MalayalamAsianet News Malayalam

ഭാരത് ബന്ദില്‍ നിന്നും കേരളത്തെ ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി

ഭാരത് ബന്ദില്‍ നിന്നും കേരളത്തെ ഒഴിവാക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി സമിതി.അതേസമയം ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്തുന്ന ഹർത്താലിനു മാറ്റമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ പറഞ്ഞു. എൽഡിഎഫും തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

kerala should be excluded from harthal Kerala Vyapari Vyavasayi Samithi
Author
Trivandrum, First Published Sep 7, 2018, 9:43 PM IST

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടക്കുന്ന ഭാരത് ബന്ദില്‍ നിന്നും കേരളത്തെ ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി. പ്രളയക്കെടുതിയിൽ നിന്ന് കരകയറിയിട്ടില്ലാത്ത ജനങ്ങളേയും വ്യാപാരികളേയും ബന്ദ് കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്നും വ്യാപാരി വ്യവസായി സമിതി പറഞ്ഞു. 

അതേസമയം ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്തുന്ന ഹർത്താലിനു മാറ്റമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ പറഞ്ഞു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹര്‍ത്താൽ കോണ്‍ഗ്രസ് നടത്തുന്നത്. എൽഡിഎഫും തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ദേശീയതലത്തിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താൽ നടത്താൻ സിപിഎമ്മും സിപിഐയും തീരുമാനിച്ചു. മുഴുവൻ ഇടതുകക്ഷികളും സഹകരിക്കും.
 

Follow Us:
Download App:
  • android
  • ios