കൊച്ചി: സിറോ മലബാർ സഭയിലെ ഭൂമിയിടപാടില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി. എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ചു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുള്ളവർ എതിർകക്ഷികളാണ്. സഭയുടെ ഭൂമിയിടപാടിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. പെരുമ്പാവൂർ സ്വദേശി ജോഷി സെബാസ്റ്റ്യൻ ആണ് ഹർജി നല്‍കിയത്. ഹർജി ഈ മാസം 12 ന് വീണ്ടും പരിഗണിക്കും