പൊലീസിനെതിരെ ഹൈക്കോടതി, വെടിക്കെട്ട് എന്തുകൊണ്ട് തടഞ്ഞില്ല. ജനങ്ങളെ രക്ഷിക്കാന്‍ കഴിയാത്തത് നിയമ വ്യവസ്ഥയുടെ പരാജയമാണെന്നും കോടതി നിരീക്ഷിച്ചു. വെടിക്കെട്ട് ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നമെന്ന് കോടതി പറഞ്ഞു. ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമെന്നും കോടതി.

അന്വേഷണത്തിന്റെ കാര്യക്ഷമതയില്‍ സംശയമെന്നും ഹൈക്കോടതി വിമര്‍ശിച്ചു. നിലവിലെ അന്വേഷണം മതിയോ എന്ന് കോടതിയുടെ ചോദ്യം . എത്ര കിലോഗ്രാം വെടിമരുന്ന് ഉപയോഗിച്ചെന്ന് കമ്മീഷണറോട് കോടതി. ഇതിന് കമ്മീഷണര്‍ക്ക് മറുപടി നല്‍കാനായില്ല.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കേണ്ടതായിരുന്നുവെന്നും ഒരു കോണ്‍സ്റ്റബിള്‍ പോലും അറിയാതെയാണോ വെടിമരുന്ന് എത്തിച്ചതെന്നും കളക്ടറുടെ ഉത്തരവ് അട്ടിമറിക്കാന്‍ ആരോ ശ്രമിച്ചെന്നും കോടതി പറഞ്ഞു . കന്പവും വെടിക്കെട്ടും തമ്മില്‍ നിയമത്തില്‍ വ്യത്യാസമില്ലെന്ന് കോടതി . വ്യക്തമായ ഉത്തരം വേണമെന്ന് കമ്മീഷണറോട് കോടതി പറഞ്ഞു .