
രാജ്യത്തെ നടുക്കിയ പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ മാതാപിതാക്കളെ നഷ്ടമായി ഒറ്റപ്പെട്ട പറക്കമുറ്റാത്ത കൃഷ്ണയുടെയും കിഷോറിന്റെയും വാര്‍ത്ത ഏവരിലും നൊമ്പരമുണ്ടാക്കിയിരുന്നു.മാധ്യമ വാര്‍ത്തകളില്‍ നിന്ന് വിവരമറിഞ്ഞാണ് ഇവരുടെ സഹായത്തിനായി ഹോളണ്ട് ഫുട്‌ബോള്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഫുട്‌ബോളില്‍ കമ്പമുള്ള കിഷോറിനും കൃഷ്ണക്കും ഹോളണ്ടില്‍ വിദഗ്ധ പരിശീലനത്തിനും പഠനത്തിനുമുള്ള സൗകര്യമൊരുക്കാമെന്ന് ഇവരുടെ വീട്ടിലെത്തിയ ഫുട്‌ബോള്‍ യൂണിവേഴ്‌സിറ്റി അധികൃതരായ മേരി കോക്ക്,ജെര്‍ജെന്‍ കോക്ക് എന്നിവര്‍ പറഞ്ഞു.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഗ്രീന്‍ഫീല്‍ഡ് കബ്‌സ് അധികൃതര്‍ക്കൊപ്പമാണ് ഇരുവരും കൃഷ്ണയെയും കിഷോറിനെയും കാണാന്‍ ഇവരുടെ വീട്ടിലെത്തിയത്.
