പരവൂര്‍ നഗരസഭാ പരിധിയിലും തൊട്ടടുത്ത പഞ്ചായത്തായ പൂതക്കുളത്തുമാണ് വെടിക്കെട്ടപകടത്തില്‍ ഏറ്റവും അധികേ പേര്‍ക്ക് ജീവന്‍ നഷ്ടമായത്.നഗരസഭയിലെ പുറ്റിങ്ങല്‍, കുറുമണ്ടല്‍,റെയില്‍വേ സ്റ്റേഷന്‍, ആറ്റിന്‍പുറം , ആറ്റിന്‍പുറം വാ!ര്‍ഡുകളിലാണ് വെടിക്കെട്ടപകടത്തില്‍ ഏറ്റവും അധികം നാശനഷ്ടങ്ങളുണ്ടായത്. നഗരസഭയുടെ കണക്കില്‍ 369 വീടുകള്‍ തകര്‍ന്നു. ആയിരത്തിലധികം കിണറുകളാണ് മലിനമായത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കാഴ്ച ശക്തിക്കും കേള്‍വിക്കും തകരാറുകള്‍ സംഭവിച്ചു. കുടിവെള്ള വിതരണം, ദുരന്ത ബാധിതരുടെ വീടുകളിലേക്കുള്ള ഭക്ഷണം എത്തിക്കല്‍, സൗജന്യ മരുന്നു വിതരണം തുടങ്ങി ഭാരിച്ച ഉത്തരാവാദിത്വമാണ് പരവൂര്‍ നഗരസഭയ്ക്ക് ഉണ്ടായിരിക്കുന്നത്. ഇതിനായാണ് നഗരസഭാ ചെര്‍മാന്റെ ദുരിതാശ്വാസ ഫണ്ടെന്ന പേരില്‍ പരവൂര്‍ എസ്ബിറ്റി ശാഖയില്‍ അക്കൗണ്ട് തുറന്നിരിക്കുന്നത്.

അക്കൗണ്ട് നമ്പര്‍:67359797894
ifsc code: SBTR 0000071
അക്കൗണ്ട് പരവൂര്‍ SBT ശാഖയില്‍

അപകടത്തില്‍ പരിക്കേറ്റ് ജോലി ചെയ്ത് ജീവിക്കാന്‍ സാധിക്കാത്തവര്‍ക്കും അപകടത്തില്‍ മരിച്ചു പോയവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ആനൂകൂല്യങ്ങളും നല്‍കണമെന്നും നഗരസഭാ ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

,