കടുത്ത അതൃപ്‌തി തുടർന്ന് സിപിഐ. മന്ത്രിസഭയിൽ ആശങ്ക ഉന്നയിച്ചിട്ടും  ചർച്ചയുടെ കാര്യം  പോലും പറയാത്തതിൽ അമർഷം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സിപിഐയുടെ എതിർപ്പ് അവഗണിക്കാൻ സിപിഎം. MOU ഒപ്പ് വെക്കുന്നതുമായി മുന്നോട്ട് പോകാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം.കടുത്ത അതൃപ്‌തി തുടരുകയാണ് സിപിഐ. മന്ത്രി സഭയിൽ ആശങ്ക ഉന്നയിച്ചിട്ടും സിപിഎം ചർച്ചയുടെ കാര്യം പോലും പറയാത്തതിൽ അവര്‍ക്ക് അമര്‍ഷം ഉണ്ട്. എംഎ ബേബി പറഞ്ഞ ഉറപ്പ് പോലും പറയാത്ത മുഖ്യമന്ത്രിയുർേയും സംസ്ഥാന നേതാക്കളുടേയും നിലപാർിലവ്‍ സിപിഐക്ക് അമര്‍ഷമുണ്ട് 

സിപിഎമ്മും വിദ്യാഭ്യാസമന്ത്രിയും പലതരം വിശദീകരണം നടത്തുമ്പോഴും പിഎം ശ്രീയോടുള്ള എതിർപ്പിൽ സിപിഐ പിന്നോട്ടില്ല. ഇന്നലെ കാബിനറ്റ് യോഗത്തിൽ റവന്യുമന്ത്രി കെ രാജനാണ് വിമർശനം ഉയർത്തിയത്. നേരത്തെ രണ്ട് തവണ മന്ത്രിസഭാ യോഗം ചർച്ച ചെയ്ത് മാറ്റിവെച്ചതാണ് പിഎം ശ്രീ. ഇപ്പോൾ വീണ്ടും പദ്ധതിയിൽ ചേരുന്നുവെന്ന വാർത്ത വരുന്നു. ഇതിൽ പാർട്ടിക്ക് വലിയ ആശങ്കയുണ്ടെന്നും രാജൻ പറഞ്ഞു. പക്ഷെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും സിപിഐ ആശങ്കയോട് പ്രതികരിച്ചില്ല. റവന്യുമന്ത്രിയുടെ പരാമർശത്തിന് പിന്നാല യോഗം മറ്റ് അജണ്ടയിലേക്ക് മാറി.