ട്വീറ്റ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
കർണാടക തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ രൂപം കൊണ്ട രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് രാജ്യം കാതോർക്കുമ്പോൾ കർണാടക എംഎൽഎമാരെ വിനോദയാത്രയ്ക്കായി ക്ഷണിച്ച് സംസ്ഥാന വിനോദസഞ്ചാരവകുപ്പ്.
വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള ടൂറിസം എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കർണാടകയിലെ എംഎൽഎമാരെ കേരളത്തിന്റെ കായൽസൗന്ദര്യം ആസ്വദിക്കാൻ ക്ഷണിക്കുന്നത്.
''തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുള്ള വടംവലിയ്ക്കും പോരിനും ശേഷം കർണാടകയിലെ എല്ലാ എംഎൽഎമാരേയും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കായൽ സൗന്ദര്യം ആസ്വദിക്കാൻ ഞങ്ങൾ ക്ഷണിക്കുന്നു....'' എന്നായിരുന്നു കേരള ടൂറിസം ട്വീറ്റ് ചെയ്തത്. കർണാടകയിലെ രാഷ്ട്രീയ കരുനീക്കങ്ങൾ എല്ലാവരും ഉറ്റുനോക്കുന്നതിനിടെ എത്തിയ ട്വീറ്റ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
