പ്രളയത്തിന്‍റെ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവച്ചത്. പുതുക്കിയ തിയ്യിതി പിന്നീട് അറിയിക്കുമെന്ന് കേരള സര്‍വകലാശാല അറിയിച്ചു.
തിരുവനന്തപുരം: കേരള സര്‍വകലാശാല സപ്തംബര്‍ 4 മുതല്‍ 15 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പ്രളയത്തിന്‍റെ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവച്ചത്. പ്രളയബാധിത മേഖലയിലുള്ള വിദ്യാര്‍ത്ഥികളില്‍ പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുണ്ട്.
ഈ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണ് പരീക്ഷകള്‍ മാറ്റിവച്ചത്. പുതുക്കിയ തിയ്യിതി പിന്നീട് അറിയിക്കുമെന്ന് കേരള സര്‍വകലാശാല അറിയിച്ചു.
