കെ എസ് അനിൽകുമാറും പിന്നോട്ടില്ല.150 ഫയലുകളിൽ ഇന്നലെ ഒപ്പിട്ടു

തിരുവനന്തപുരം: കേരള സർവ്വകലാശാല രജിസ്ട്രറായി മിനി കാപ്പൻ തുടരും. പദവിയിൽ തുടരാൻ വി സി നിർദ്ദേശം നൽകി. ചുമതല ഏറ്റെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി വിസിക്ക് കത്ത് നൽകി എന്ന വാർത്ത മിനി കാപ്പൻ തള്ളി. കെ എസ് അനിൽകുമാറും പിന്നോട്ടില്ല.150 ഫയലുകളിൽ അദ്ദേഹം ഇന്നലെ ഒപ്പിട്ടു. വി സി യുടെ പരിശോധന ആവശ്യമില്ലാത്ത ഫയലുകളിൽ ആണ് ഒപ്പിട്ടത്

ഭാരതാംബ വിവാദത്തിൽ തുടങ്ങിയ പോരിൽ വിസിയും സിൻഡിക്കേറ്റും വിട്ടു വഴ്ചയിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ സ്ഥിതി. താൻ സസ്പെന്‍ഡ് ചെയ്ത രജിസ്ടാര്‍ കെ.എസ് അനിൽകുമാര്‍ അയക്കുന്ന ഫയലുകള്‍ തുറന്നു നോക്കാനില്ലെന്നാണ് വൈസ് ചാൻസിലറുടെ നിലപാട്. സസ്പെൻഷനിൽ ഉള്ള ആൾ എന്തിന് തനിക്ക് ഫയൽ അയക്കുന്നതെന്നാണ് ചോദ്യം. അനിൽകുമാര്‍ അയച്ച മൂന്നു ഫയലുകളും വിസി ഒപ്പിടാതെ മടക്കി. എന്നാൽ താൻ നിയോഗിച്ച താല്‍ക്കാലിക രജിസ്ട്രാര്‍ മിനി കാപ്പൻ അയച്ച ഫയലുകളിൽ വിസി ഒപ്പിടുകയും ചെയ്തു

സർവ്വകലാശാലയിൽ നിലനിൽക്കുന്ന ഈ അനിശ്ചിതാവസ്ഥ അവസാനിപ്പിക്കാൻ സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കും,