Asianet News MalayalamAsianet News Malayalam

പൊതുമേഖലയെ ശക്തിപ്പെടുത്തണം; ബിപിസിഎല്ലിന് കേരളം എല്ലാ പിന്തുണയും നൽകിയെന്ന് മുഖ്യമന്ത്രി

പൊതുമേഖലയെ ശക്തിപ്പെടുത്തണമെന്നതാണ് കേരളത്തിന്‍റെ നയം. ബിപിസിഎല്ലിനായി സ്ഥലമേറ്റെടുത്തു നൽകുകയും നികുതിയിളവ് നൽകുകയും ചെയ്തു - മുഖ്യമന്ത്രി.

kerala will give whole hearted support to public sector have supported bpcl says pinarayi
Author
Kochi, First Published Jan 27, 2019, 4:52 PM IST

കൊച്ചി: കൊച്ചി ബിപിസിഎല്ലിന് സംസ്ഥാനം എല്ലാ പിന്തുണയും നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്പനിക്ക് നികുതിയിളവും സ്ഥലം കണ്ടെത്തുന്നതും ഏറ്റെടുത്ത് നൽകുന്നതുമടക്കം സംസ്ഥാനത്തിന്‍റെ ഭാഗത്തു നിന്ന് മികച്ച സഹായമുണ്ടായി. പൊതുമേഖലാ കമ്പനികളെ സംസ്ഥാനത്ത് പ്രോത്സാഹിപ്പിക്കണമെന്നു തന്നെയാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചി റിഫൈനറിയുടെ ഇന്‍റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊച്ചി റിഫൈനറിയുടെ വികസനത്തിന് ഉതകുന്ന പ്രവർത്തനമാണ് സംസ്ഥാനസർക്കാരിന്‍റേത്. 16504 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇത് കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ്. അതുകൊണ്ടാണ് നികുതിയിളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ വികസനത്തിലും സർക്കാർ മുൻകൈയെടുത്താണ് നടത്തുന്നത്. ഇങ്ങനെ കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങൾ വികസിപ്പിക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More: പെട്രോ കെമിക്കല്‍ രംഗത്ത് വിപ്ലവം നടത്താന്‍ കൊച്ചിന്‍ റിഫൈനറിക്കാകുമെന്ന് പ്രധാനമന്ത്രി

 

Follow Us:
Download App:
  • android
  • ios