Asianet News MalayalamAsianet News Malayalam

ധനമന്ത്രി ഒരു തരത്തിലും തെറ്റുകാരനല്ലെന്ന് മുഖ്യമന്ത്രി

Keralabudget2017 Pinarayi Vijayan
Author
Thiruvananthapuram, First Published Mar 6, 2017, 5:28 AM IST

ധനമന്ത്രി ഒരു തരത്തിലും തെറ്റുകാരനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ധനമന്ത്രി രാജിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. ബജറ്റ് സാധുവല്ലെന്ന വാദം തെറ്റെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സമാന അനുഭവങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു . ഒരു രേഖയും പുറത്തുപോയിട്ടില്ല. ബോധപൂർവമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. 'മാധ്യമങ്ങൾക്ക് നൽകാൻ വച്ച കുറിപ്പാണ് പുറത്തായത്. സഭയുടെ അവകാശലംഘനമായി കാണേണ്ടതില്ലെന്നും തോമസ് ഐസക് പറഞ്ഞു.

എന്നാല്‍ സർക്കാർ വാദിയെ പ്രതിയാക്കുകയാണെന്ന് പ്രതിപക്ഷം പറഞ്ഞു. ധനമന്ത്രി മാപ്പ് പറയുമെന്ന് പ്രതീക്ഷിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബജറ്റ് വിവരങ്ങൾ ചോർന്നത് ധനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് വി ഡി.സതീശൻ എംഎല്‍എ പറഞ്ഞു. പേഴ്സണൽ സ്റ്റാഫിന് കളിക്കാൻ കൊടുക്കേണ്ട കളിപ്പാട്ടമല്ല ഔദ്യോഗിക രഹസ്യം. വാർത്താ മാധ്യമങ്ങളിൽ ഇടം പിടിക്കാനുള്ള ധനമന്ത്രിയുടെ വ്യഗ്രതയാണ് ഈ അവസ്ഥക്ക് കാരണം. നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കേരള കോൺഗ്രസും ബിജെപി അംഗവും സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നിയമസഭ തത്ക്കാലത്തേക്ക് നിർത്തിവച്ചു.

Follow Us:
Download App:
  • android
  • ios