ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പതിമൂന്നര കോടി രൂപയാണ് ആവശ്യപ്പെടുന്നത്.

ദില്ലി: പ്രളയദുരന്തത്തില്‍ സഹായം അഭ്യ‍ർത്ഥിച്ച് കേരളം കേന്ദ്ര സർക്കാരിനെ സമീപിച്ചു. 4796.35 കോടി രൂപയുടെ സഹായമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ച കത്തില്‍ കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര മാനദണ്ഡപ്രകാരം ഉൾക്കൊള്ളിക്കാവുന്ന തുകയാണിതെന്ന് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പതിമൂന്നര കോടി രൂപയാണ് ആവശ്യപ്പെടുന്നത്. പൂർണ്ണമായി തകർന്ന വീടുകൾക്ക് 103 കോടി രൂപ നിർദ്ദേശിക്കുന്നു. ഭാഗികമായി തകർന്ന വീടുകൾക്ക് 853 കോടിയും ചെറിയ കേടുപാടുള്ളവയ്ക്ക് 1753 കോടിയും അഭ്യർത്ഥിച്ചു. 

നിവേദനത്തിൽ തുടർനടപടി തീരുമാനിക്കാനുള്ള കേന്ദ്ര യോഗം തിങ്കളാഴ്ച നടന്നേക്കും. കേന്ദ്ര സംഘം അടുത്തയാഴ്ച കേരളത്തിൽ എത്തി. ആഭ്യന്തരസെക്രട്ടറി നേരിട്ടോ, സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനോ നയിക്കുന്ന കേന്ദ്ര സംഘത്തെ സ്ഥിതി വിലയിരുത്താൻ അയയ്ക്കാനാണ് ആലോചന