തിരുവനന്തപുരം: ജമ്മു കാശ്മീരിൽ വീരമൃത്യു വരിച്ച ബി എസ് എഫ് ജവാൻ മാവേലിക്കര സ്വദേശ് സാം എബ്രഹാമിന്‍റെ മൃതദേഹം സംസ്ഥാനതെത്തിച്ചു. രാത്രി എട്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച് മൃതദേഹം പാങ്ങോട് സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി ജി സുധാകരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജില്ലാ ഭരണകൂടത്തിനു വേണ്ടി കലക്ടർ ഡോ.വാസുകി എന്നിവർ എത്തിയിരുന്നു. പാങ്ങോട് സൈനിക കേന്ദ്രത്തിലേക്കു മാറ്റിയ മൃതദേപം രാവിലെ സ്വദേശമായി മാവേലിക്കരയിലേക്ക് കൊണ്ടു പോകും. ജമ്മുവിലെ സുന്ദർബനിയിൽ വെള്ളിയാഴചയാണ് സാം എബ്രഹാം വെടിയേറ്റ് മരിച്ചത്. മാവേലിക്കര പുന്നമൂട് സ്വദേശിയാണ് സാം എബ്രഹാം.