കേസിൽ ജയിക്കാൻ വാദമുന്നയിക്കുന്നുവെന്ന് നീനു മാനസികരോഗത്തിന് ചികിത്സിച്ചുവെന്നത് അടിസ്ഥാനരഹിതം കെവിന്റെ വീട്ടിൽ തന്നെ തുടരും
കോട്ടയം: കെവിൻ കേസിൽ നിന്ന് രക്ഷപ്പെടാനാണ് തനിക്ക് മാനസിക രോഗമുണ്ടെന്ന് അച്ഛൻ കോടതിയിൽ പറഞ്ഞതെന്ന് നീനു. മാനസികരോഗത്തിന് നീനു ചികിത്സതേടിയിട്ടുണ്ടെന്ന് അച്ഛൻ ചാക്കോ ഏറ്റുമാനൂർ കോടതിയിലാണ് വാദിച്ചത്. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു ചികിത്സ എന്നായിരുന്നു വാദം. നീനുവിനെ കെവിന്റ വീട്ടിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് അച്ഛൻ കോടതിയെ സമീപിച്ചിരിക്കുകയാണ്.
അതേസമയം കേസിലെ പ്രതികളെ മുഖ്യസാക്ഷി അനീഷ് തിരിച്ചറിഞ്ഞു. പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകൾ പുനലൂരിൽ നിന്ന് കണ്ടെത്തി. കേസിൽ അറസ്റ്റിലായ 14 പേരിൽ ചാക്കോ ഒഴികെ 13 പേരെയാണ് മുഖ്യസാക്ഷി അനീഷിന് മുന്നിൽ തിരിച്ചറിയാനായി എത്തിച്ചത്. കസ്റ്റഡി കാലാവധി തീരുന്നതിന് മുൻപ് തെളിവെടുപ്പ് പൂർത്തിയാക്കുകയാണ് അന്വേഷണ സംഘം. നിയാസ്, റിയാസ്, ഷെഫിൻ എന്നിവരുടെ പുനലൂരിലെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് മൊബൈൽ ഫോണുകൾ കണ്ടെടുത്തത്.
