ഷാനു ചാക്കോ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍
കോട്ടയം: കെവിന്റെ മരണത്തില് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. കെവിന്റെ ഭാര്യ സഹോദരൻ ഷാനു ചാക്കോ ഉൾപ്പടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിലെ മുഖ്യപ്രതിയാണ് ഷാനു ചാക്കോ. ഇയാള് തിരുവനന്തപുരം വഴി നാഗര്കോവിലിലേക്കും അവിടെ നിന്നും തിരുനല്വേലിയിലേക്കും നീങ്ങിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില് ഇയാളെ കണ്ടെത്താനായി പാല ഡിവൈഎസ്പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെങ്കാശ്ശി, തിരുനല്വേലി മേഖലയില് തിരച്ചില് തുടരുകയാണ്.
ഇതിനിടെ കെവിന്റെ മരണത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെപിസിസി അധ്യക്ഷന് എം എം ഹസൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി തട്ടിക്കയറിയത് തെറ്റായി എന്നും എംഎം ഹസൻ പറഞ്ഞു.
