രാവിലേയും ബന്ധുക്കള്‍  ചാക്കോയുടെ അവസ്ഥ ചൂണ്ടികാട്ടി രഹ്‍നയോട് കയര്‍ത്തതായി പറയുന്നു

കൊല്ലം: കെവിന്‍ വധക്കേസിലെ മുഖ്യപ്രതി ചാക്കോയുടെ തെന്മയിലെ വീടാക്രമിച്ച് ഭാര്യ രഹ്‍നയെ മര്‍ദ്ദിച്ചു. ചാക്കോയുടെ സഹോദരന്‍ അജിയാണ് മര്‍ദ്ദിച്ചത്. പോലീസ് സ്ഥലത്തെത്തി രഹ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം കമ്പിവടിയുമായെത്തിയ ചാക്കോയുടെ സഹോദരന്‍ അജി വീടാക്രമിക്കുകയും തടയാന്‍ ശ്രമിച്ച രഹ്‍നയെ മര്‍ദ്ദിക്കുകയും ചെയ്തു. തന്റെ സഹോദരന്‍ ചാക്കോ ജയിലില്‍ കിടക്കാന്‍ കാരണം രഹ്‍നയാണെന്നാരോപിച്ചായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. രാവിലേയും ബന്ധുക്കള്‍ ചാക്കോയുടെ അവസ്ഥ ചൂണ്ടികാട്ടി രഹ്‍നയോട് കയര്‍ത്തതായി പറയുന്നു ഇതിന്റെ തുടര്‍ച്ചയായിരുന്നു അജിയുടെ പരാക്രമം എന്നു പോലീസ് പറഞ്ഞു. പിടിയിലായ അജിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇയാളുടെ ഭാര്യക്കെതിരെയും കേസുണ്ട്.