നീനുവിന് മാനസിക രോഗമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ എടുക്കാൻ അനുവദിക്കണമെന്ന പിതാവ് ചാക്കോയുടെ അപേക്ഷയിലാണ് കോടതി അനുമതി

കോട്ടയം: കെവിൻവധക്കേസിൽ കെവിന്റെ ഭാര്യ നീനുവിന്റെ ചികിത്സാരേഖകൾ വീട്ടിൽ നിന്നെടുക്കാൻ കോടതി അനുമതി നൽകി. ബുധനാഴ്ച്ച പുനലൂരിലെ വീട്ടിൽ നിന്നും രേഖകൾ എടുക്കാനാണ് കോടതി അനുമതി നൽകിയത്. 

ഏറ്റുമാനൂർ കോടതിയാണ് അനുമതി നല്‍കിയത്. നീനുവിന് മാനസിക രോഗമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ എടുക്കാൻ അനുവദിക്കണമെന്ന പിതാവ് ചാക്കോയുടെ അപേക്ഷയിലാണ് കോടതി അനുമതി നൽകിയത്.