കെവിന്‍ കേസിലെ പ്രതികളായ ഷാനു ചാക്കോ, ചോക്കോ, മനു എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. 

കോട്ടയം: കെവിന്‍ കേസിലെ പ്രതികളായ ഷാനു ചാക്കോ, ചാക്കോ, മനു എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് അപേക്ഷ നല്‍കി . അപേക്ഷ ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും. 

അതേസമയം, കെവിന്‍ വധവുമായി ബന്ധപ്പെട്ട് പൊലീസിനും ആഭ്യന്തര വകുപ്പിനും ഗുരുതര വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു. കെവിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കെവിന്റെത് പോലീസിന്റെ പിന്തുണയോടുള്ള ദുരഭിമാനക്കൊലയാണെന്നും എന്ന് പ്രതിപക്ഷം ആരോപിച്ചു. പൊലീസ് ഗുരുതര വീഴ്ച വരുത്തി. സ്റ്റേഷനിൽ നീനുവിനെ അച്ഛൻ തല്ലിയിട്ടും പൊലീസ് അനങ്ങിയില്ല. കൊലയാളി സംഘത്തിൽ രണ്ട് ഡിവൈഎഫ്ഐക്കാരുണ്ടായിരുന്നുവെന്നും തിരുവഞ്ചൂര്‍ പ്രമേയത്തില്‍ ആരോപിച്ചു.