കെവിന്‍റേത് മുങ്ങി മരണമെന്ന് പ്രാഥമിക നിഗമനം പോസ്റ്റ്മോര്‍ട്ടത്തിന്‍റെ അന്തിമ റിപ്പോര്‍ട്ട് ആന്തരിക അവയവങ്ങളുടെ രാസപരിശോധനയ്ക്ക് ശേഷം
കോട്ടയം: കെവിൻ മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമികനിഗമനം. ആന്തരികാവയവങ്ങളുടെ രാസപരിശോധാ ഫലത്തിന് ശേഷമേ അന്തിറിപ്പോർട്ട് കൈമാറൂ. അന്വേഷണസംഘത്തിന് നൽകിയ പ്രാഥമിക നിഗമനത്തിൽ ശരീരത്തിലെ മുറിവുകളും ചതവുകളും മരണ കാരണമല്ലെന്നാണ് ഫോറൻസിക് സംഘത്തിന്റെ വിലയിരുത്തൽ.
തട്ടിക്കൊണ്ടുപ്പോയവർ മർദ്ദിച്ച് അവശനായി പുഴയിൽ ഉപേക്ഷിച്ചതാകാം, അല്ലേങ്കിൽ രക്ഷപ്പെട്ട് ഓടിയ കെവിനെ അക്രമിസംഘം പിൻതുടർന്നപ്പോൾ പുഴയിൽ വീണ് മരണം സംഭവിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. രാസപരിശോധനക്കായി ആന്തരികാവയവങ്ങൾ ശേഖരിച്ചിട്ടുണ്ട്. കൊല്ലം ചാലിയക്കര തോട്ടിലാണ് കെവിൻറെ മൃതേദഹം കണ്ടെത്തിയത്.
