സിവിൽ സർവ്വീസ് സ്വകാര്യവത്കരിക്കുന്നത് അപല്‍കരം ജോസ് കെ മാണി കോട്ടയത്തെ ജനങ്ങളോട്‌ കാണിച്ച വെല്ലുവിളി
കെവിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും സർക്കാർ നല്കുമെന്ന് കോടിയേരി ബാലകൃഷ്ണന്. കെവിന്റെ
കുടുംബത്തിന് വീടും ഭാര്യയ്ക്ക് ജോലിയും നല്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്നും കോടിയേരി പറഞ്ഞു.
സിവിൽ സർവ്വീസ് സ്വകാര്യവത്കരിക്കുന്നത് ആപല്കരമെന്ന് കോടിയേരി പറഞ്ഞു. സംവരണം അട്ടിമറിക്കാനും കേന്ദ്രം ശ്രമിക്കുന്നതായി കോടിയേരി ആരോപിച്ചു. നരേന്ദ്ര മോദി ജയിലുകളെയും പൊലീസിനെയും ഇനി സ്വകാര്യവല്ക്കരിക്കുമെന്ന് കോടിയേരി പറഞ്ഞു.
ജോസ് കെ മാണി രാജി വച്ച സ്ഥിതിക്ക് കോട്ടയത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ കേരള കോൺഗ്രസ് തയ്യാറുണ്ടോയെന്ന് കോടിയേരി വെല്ലുവിളിച്ചു. ജോസ് കെ മാണി കോട്ടയത്തെ ജനങ്ങളോട് കാണിച്ചത് വെല്ലുവിളിയെന്നും കോടിയേരി കൂട്ടിച്ചേര്ത്തു.
