. ഗവര്‍ണര്‍ വജുഭായി വാലയാണ് കെ.ജി.ബൊപ്പയ്യയെ പ്രോടൈം സ്പീക്കറായി നിയമിച്ച് ഉത്തരവിറക്കിയത്. 

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പിന് അധ്യക്ഷത വഹിക്കാന്‍ വിരാജ്പേട്ട എംഎല്‍എ കെ.ജി.ബൊപ്പയ്യയെ പ്രോ ടൈം സ്പീക്കറായി തിരഞ്ഞെടുത്തു. ഗവര്‍ണര്‍ വജുഭായി വാലയാണ് കെ.ജി.ബൊപ്പയ്യയെ പ്രോടൈം സ്പീക്കറായി നിയമിച്ച് ഉത്തരവിറക്കിയത്. 

തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ ഏറ്റവും പ്രായം കൂടിയ ആളെ പ്രോ ടൈം സ്പീക്കറായി നിയമിക്കണമെന്നായിരുന്നു വെള്ളിയാഴ്ച്ച രാവിലെ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നത്. മുന്‍സ്പീക്കറായ കെ.ജി.ബൊപ്പയ്യ 2008-ലും പ്രോടൈം സ്പീക്കറായിരുന്നു.