ഖഷോ​ഗിയെ കൊലപ്പെടുത്തിയതിന് ശേഷം ശരീരം പതിനഞ്ചോളം കഷ്ണങ്ങളാക്കുകയും എല്ലുകളും മുഖവും തകർക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പതിനെട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 


അങ്കാറ: സൗദിയിൽവച്ച് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഓഷോ​ഗിയുടെ വെട്ടിനുറുക്കിയ ശരീരഭാ​ഗങ്ങൾ സൗദി കോൺസുൽ ജനറലിന്റെ വീട്ടുമുറ്റത്ത് നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. പൂന്തോട്ടത്തിലെ കിണറിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് സൗദി മാധ്യമമായ സ്കൈ ന്യൂസ് റിപ്പോർ‌ട്ട് ചെയ്തു.. 

ഖഷോ​ഗിയെ കൊലപ്പെടുത്തിയതിന് ശേഷം ശരീരം പതിനഞ്ചോളം കഷ്ണങ്ങളാക്കുകയും എല്ലുകളും മുഖവും തകർക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പതിനെട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുർക്കിയിലെ റോഡിന പാർട്ടി നേതാവായ ഡോ​ഗു പ്രിനിക് ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെയാണ് ഷഷോ​ഗി കൊല്ലപ്പെട്ടതെന്ന് മുമ്പ് അഭ്യൂഹങ്ങളുണ്ടായിരുന്നു. സൗദി ഭരണകൂടത്തിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും വിമർശകനായിരുന്നു ഖഷോ​ഗി. വിവാഹ സംബന്ധിയായ രേഖകൾക്ക് വേണ്ടി ഇവിടെ എത്തിയതായിരുന്നു ഖഷോ​ഗി. അവിടെനിന്നാണ് കാണാതാകുന്നത്. 

ഖഷോഗിയെ കാണാതായതിന്റെ രണ്ടാഴ്ചയോളം തങ്ങള്‍ക്ക് ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു അറിവുമില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന സൗദി അറേബ്യ പിന്നീട് കോണ്‍സുലില്‍ വെച്ച് ഖഷോഗി കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇക്കാര്യത്തില്‍ സൗദി പറയുന്ന ന്യായവാദങ്ങള്‍ തുര്‍ക്കി പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെറ്റെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. സംഘർഷത്തിനിടെയാണ് ഖഷോ​ഗി കൊല്ലപ്പെട്ടതെന്നാണ് ഇവർ വെളിപ്പെടുത്തിയിരുന്നത്.