Asianet News MalayalamAsianet News Malayalam

ശബരിമല യുവതീപ്രവേശനം; കോൺഗ്രസിനുള്ളിലേത് ആശയക്കുഴപ്പമല്ലെന്ന് ഖുശ്ബു

ജനങ്ങൾക്കിടയിൽ ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായമാണ് നിലനിൽക്കുന്നത്. നൂറ്റാണ്ടുകളായി പിന്തുടർന്നു പോന്നിരുന്ന ആചാരങ്ങളാണ് കോടതി നിർത്തലാക്കിയതെന്നും ഖുശ്ബു കൂട്ടിച്ചേർക്കുന്നു. 

khushboo responds over kp congress stand on sabarimala
Author
India, First Published Nov 2, 2018, 12:25 AM IST

ഭോപ്പാല്‍: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ കോൺഗ്രസിനുള്ളിൽ  സംഭവിക്കുന്നത് ആശയക്കുഴപ്പമല്ല, വ്യത്യസ്ത അഭിപ്രായമാണെന്ന് നടി ഖുശ്ബു. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ചരിത്രവിധി അന്തിമമാണ്. എന്നാൽ കേരളത്തിലെ ജനങ്ങൾക്കിടയിൽ ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായമാണ് നിലനിൽക്കുന്നത്. നൂറ്റാണ്ടുകളായി പിന്തുടർന്നു പോന്നിരുന്ന ആചാരങ്ങളാണ് കോടതി നിർത്തലാക്കിയതെന്നും ഖുശ്ബു കൂട്ടിച്ചേർക്കുന്നു. 

ലിംഗവിവേചനത്തിന് കോൺഗ്രസ് എതിരാണെന്നും കുശ്ബു പറയുന്നു. സ്ത്രീകളെയും പുരുഷൻമാരെയും വേർതിരിക്കുന്നത് ശരിയല്ല. ആചാരങ്ങളും വിശ്വാസങ്ങളും ഓരോ മതത്തിനും വ്യത്യസ്തമാണ്. കേരളത്തിലെ സ്ത്രീകളടക്കമുള്ളവർ ആചാരങ്ങളെ പിന്തുണയ്ക്കുകയും പിന്തുടരുകയും ചെയ്യുന്നവരാണ്. 

ശബരിമല സ്ത്രീപ്രവേശനത്തെ ഉയർത്തിക്കാണിച്ച് ഒരു വർഗീയ ധ്രുവീകരണത്തിന് വഴി തെളിക്കുകയാണ് ബിജെപി ചെയ്യുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് അവർ ലക്ഷ്യമാക്കുന്നത്. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സംസാരിക്കുകയായിരുന്നു ഖുശ്ബു. 

Follow Us:
Download App:
  • android
  • ios