വടകരയില്‍ ദേശീയപാതയില്‍ സ്‌കൂള്‍ വിദ്യര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം, രക്ഷപ്പെട്ട പ്രതി മടപ്പളളി സ്വദേശി ഹാരിസിനെ പോലിസ് കണ്ടെത്തി പിടികൂടി.
വടകര ചോറോട് ദേശീയപാതയിലൂടെ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. പ്രതിയായ മടപ്പള്ളി സ്വദേശി ഹാരിസിനെ വടകര സി.ഐ മധുസൂദനന്‍ നായര്‍ അറസ്റ്റു ചെയ്തു .ഇയാള്‍ ഓടിച്ചു വന്ന ആള്‍ട്ടോ കാറിലേക്ക്, റോഡരികിലൂടെ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ ബലമായി കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ഇയാളെ തട്ടി മാറ്റി ഓടി രക്ഷപെടുകയായിരുന്നു.കാറിന്റെ നമ്പര്‍ മനസിലാക്കിയ കുട്ടി പിന്നീട് വീട്ടില്‍ അറിയിക്കുകയും പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. പോക്‌സോ പ്രകാരമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളുടെ പേരില്‍ മുമ്പും ഇത്തരത്തിലുള്ള പരാതി ഉണ്ടായിരുന്നു. റെയിവേ സ്റ്റേഷന്‍ പരിസരത്തു വച്ച് ഒരു സ്‌ത്രീയെ കടന്നാക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരിലായിരുന്നു ഇതിന് മുമ്പ് പരാതി.
